പനാമയില്‍ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി
മധ്യ-തെക്കന്‍ പനാമയിലെ പിറ്റാലോസ അരീബ എന്ന ചെറിയ പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
റെയില്‍, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്.
പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. വ്യാപക നാശനഷ്ടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റെയില്‍, റോഡ് ഗതാഗതം താറുമാറായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്.
മധ്യ-തെക്കന്‍ പനാമയിലെ പിറ്റാലോസ അരീബ എന്ന ചെറിയ പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍ മാത്രം താഴ്ചയിലാണ് ഉണ്ടായത് എന്നതിനാല്‍ ഇതിന്റെ ആഘാതം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നാല്‍പ്പതോളം തുടര്‍ ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള പനാമ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെക്‌സിക്കോ മുതല്‍ പെറു വരെയുള്ള കിഴക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരമാലകള്‍ അടിച്ചു വീശാന്‍ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഈ ഭൂകമ്പത്തെ തുടര്‍ന്ന് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.