ക്യൂബന്‍ തീരത്തെ കടലില്‍ ശക്തമായ ഭൂചലനം ; ഫ്‌ളോറിഡയിലും പ്രകമ്പനം

അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റില്‍ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

 

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി.

ക്യൂബന്‍ തീരത്ത് കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങള്‍ കുലുങ്ങി. അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റില്‍ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍, ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്നും ഏകദേശം 65 മൈല്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്

മിയാമി, ഒര്‍ലാന്‍ഡോ, ടാമ്പ, ജാക്‌സണ്‍വില്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. 
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി.