ഫ്രാന്‍സിലും ബ്രിട്ടണിലും ആഞ്ഞടിച്ച് ഓസ്റ്റന് കൊടുങ്കാറ്റ്
10,000ലധികം വീടുകളില്‍ നിലവില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. 60,000ലധികം വീടുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു
ഫ്രാന്‍സില്‍ ആകെ 3 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു.
ഫ്രാന്‍സിലും ബ്രിട്ടണിലും ആഞ്ഞടിച്ച് ഓസ്റ്റന് കൊടുങ്കാറ്റ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ബ്രിട്ടണിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച്ച രാത്രി മുതല്‍ വെള്ളിയാഴ്ച്ച രാവിലെ വരെ പ്രദേശത്ത് വീശിയ കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. 10,000ലധികം വീടുകളില്‍ നിലവില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. 60,000ലധികം വീടുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സില്‍ ആകെ 3 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു.
ഓസ്റ്റന് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെയും ട്രെയിന്‍ ഗതാഗതത്തെും സാരമായി ബാധിച്ചു. ഫ്രാന്‍സിലെ നോര്‍മാണ്ടിയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിരവധി വിമാനസര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു. ഫ്രാന്‍സിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബോയലോ എന്ന മറ്റൊരു കൊടുങ്കാറ്റ് അടുത്ത ദിവസം വടക്കന്‍ അയര്‍ലന്റ്, സ്കോട്ട്ലന്റ് തീരങ്ങളില്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.