ബംഗ്ലാദേശില്‍ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്ക് നേരെ അക്രമം , കല്ലുകളും ഇഷ്ടികകളും എറിഞ്ഞു

സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

 

അക്രമത്തില്‍ ഒട്ടേറെയാളുകള്‍ക്ക് പരിക്കേറ്റു.

ബംഗ്ലാദേശില്‍ പ്രശസ്ത ഗായകന്‍ ജെയിംസിന്റെ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്ക് നേരെ ആക്രമം. ഫരീദ്പുരിലെ ഒരു സ്‌കൂളിലെ വാര്‍ഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.


എന്നാല്‍ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒരു സംഘമാളുകള്‍ എത്തുകയും വേദിയിലേക്കും കാണികളുടെ നേര്‍ക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. ഇതിന് പിന്നാലെ പരിപാടി റദ്ദാക്കി.
അക്രമത്തില്‍ ഒട്ടേറെയാളുകള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങള്‍ക്കോ പരിക്കില്ലെന്നാണ് വിവരം.