ഇറാനെതിരെയുള്ള ആക്രമണത്തെ എതിര്‍ത്ത് സ്പെയിന്‍

ആരുടെയും ഭീഷണിക്ക് വഴങ്ങാനും ഉദ്ദേശിക്കുന്നില്ലെന്ന് സാന്‍ചസ് വ്യക്തമാക്കി.

 

ലക്ഷകണക്കിന് പേരുടെ ജീവന്‍വച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 ഇറാനിലെ യുഎസ് - ഇസ്രയേല്‍ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയര്‍ത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ചു തന്നെ സാന്‍ചസ് മറുപടി നല്‍കിയത്. ലക്ഷകണക്കിന് പേരുടെ ജീവന്‍വച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇരുരാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്ന സൈനിക കേന്ദ്രത്തില്‍ നിന്നും ഇറാനെതിരെ ആക്രമണം നടത്താന്‍ യുഎസിന് സ്പെയിന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സ്പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ലോകത്തിന് നല്ലതല്ലാത്ത മോശമായ ഒരു പ്രവര്‍ത്തിയില്‍ ഇടപെടാന്‍ സ്പെയിന് താത്പര്യമില്ല. ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുംഎതിരാണ്. ആരുടെയും ഭീഷണിക്ക് വഴങ്ങാനും ഉദ്ദേശിക്കുന്നില്ലെന്ന് സാന്‍ചസ് വ്യക്തമാക്കി.