പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാലയില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധനം
ഇസ്ലാമാബാദ് : വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാലയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാബി വനിതാ സര്‍വകലാശാലയിലാണ് വിലക്ക്. ബുധനാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. വിലക്ക് ലംഘിക്കുന്നവര്‍ 5000 രൂപ പിഴയൊടുക്കണം.
സ്വാബി കാമ്ബസില്‍ സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള് തുടങ്ങിയവ അനുവദിക്കില്ലെന്ന് യൂണിവേഴ് സിറ്റി പ്രൊവോസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാ ലയില്‍ എത്തുമ്ബോള്‍ കൂടുതല്‍ സമയം ഫോണുമായി ചെലവഴിക്കുന്നത് വിദ്യാര്‍ഥികളുടെ സ്വഭാവ ത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നു എന്നതിനാലാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീ കരണം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് താലിബാന് ഭീകരര്‍ സ്ഥിരമായി ആക്രമണം ന ടത്തുന്ന മേഖലയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ. ഇവിടുള്ള സര്‍വകലാശാലകള്‍ പലപ്പോഴും വിദ്യാര്‍ഥികളുടെ വസ്ത്രധാരണരീതികളിലും മുടി സ്റ്റൈലുകളിലും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.