അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ് ; നാലു പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ജോര്‍ജിയയിലെ സ്‌കൂളില്‍ വെടിവെപ്പ്. 14കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത 14കാരന്‍ കോള്‍ട്ട് ഗ്രേയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അധ്യാപകരുമാണ്. വെടിവെപ്പിന്റെ കാരണമോ മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു. സ്‌കൂളില്‍ പൊലീസ് പരിശോധന നടത്തി.