കാനഡയിലെ ടൊറോന്റോയില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
കാനഡയിലെ ടൊറോന്റോയില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്
അക്രമിക്കായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
Jul 12, 2026, 08:11 IST
സല്‍സ ഫെസ്റ്റിവല്‍ നടന്ന നിരവധി കടകളും റെസ്റ്റോറന്റുകളുമുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
കാനഡയിലെ ടൊറോന്റോയില്‍ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്.
സല്‍സ ഫെസ്റ്റിവല്‍ നടന്ന നിരവധി കടകളും റെസ്റ്റോറന്റുകളുമുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.നിലവില്‍ സ്ഥിതിഗതികള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമിക്കായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
കഴിഞ്ഞമാസം കാനഡയിലെ മോണ്‍ട്രിയയിലും വെടിവെപ്പുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോ?സ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ ടംബ്ലര്‍ റിഡ്ജിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.