അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

ശക്തമായ വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

അമേരിക്കയെ ഞെട്ടിച്ച് യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ്. അക്രമിയടക്കം രണ്ട് പേര്‍ക്ക് വെടിയേറ്റു. അക്രമി കൊല്ലപ്പെട്ടു

30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസില്‍ ട്രംപ് ഉണ്ടായിരിക്കെയാണ് സംഭവം. ഇറാനുമായുള്ള കരാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ട്രംപ് ഓഫിസില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതര്‍ വ്യക്തമാക്കി. 
മാധ്യമപ്രവര്‍ത്തകരും ഈ സമയം വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു.എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി. സീക്രട്ട് സര്‍വീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നതായി എഫ്.ബി.ഐ. ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.