അമേരിക്കയില്‍ ഫുഡ്ഫെസ്റ്റിനിടെ വെടിവെപ്പ്;രണ്ട് പേര്‍ക്ക് ദാരുണാന്ത്യം,  നിരവധിപ്പേര്‍ക്ക് പരിക്ക് 

അമേരിക്കയിലെ സിയാറ്റില്‍ സ്‌പേസ് നീഡില്‍ ഗോപുരത്തിന് അടുത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് വെടിയേറ്റതായും വിവരം.  സിയാറ്റില്‍ നടന്ന പ്രശസ്തമായ ഫുഡ്ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റില്‍ സ്‌പേസ് നീഡില്‍ ഗോപുരത്തിന് അടുത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് വെടിയേറ്റതായും വിവരം.  സിയാറ്റില്‍ നടന്ന പ്രശസ്തമായ ഫുഡ്ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അമേരിക്കന്‍ പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ഹാര്‍ബര്‍ വ്യൂ മെഡിക്കല്‍ സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകണക്കിന് പ്രാദേശിക ഭക്ഷണശാലകളുടെ സ്റ്റാളുകളും തത്സമയ സംഗീത പരിപാടികളും അണിനിരക്കുന്ന വാര്‍ഷിക ഫുഡ്ഫെസ്റ്റിനിടയിലാണ് വെടിവെപ്പുണ്ടായത്. ആളുകള്‍ തിങ്ങി നിറഞ്ഞ സ്ഥലത്ത് വെടിയൊച്ച കേള്‍ക്കുകയും തുടന്ന് ആളുകള്‍ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ചിതറി ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.