ട്രംപ് പങ്കെടുത്ത ചടങ്ങിലെ വെടിവയ്പ്പ് ; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

സുരക്ഷാ സേന പ്രദേശം വളഞ്ഞ് ശക്തമായ നടപടികള്‍ ആരംഭിച്ചു.

 

നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നറില്‍ പങ്കെടുത്ത ഹോട്ടലില്‍ വെടിയുതിര്‍ത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രതി നഗ്‌നനായതിനാല്‍ കീഴ്ഭാഗം പത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്. സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് ശക്തമായ നടപടികള്‍ ആരംഭിച്ചു. പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും വേദി വളഞ്ഞു. വേദിയില്‍ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെ, വെടിവെച്ചയാളെ പിടികൂടിയെന്ന് ട്രംപ് അറിയിച്ചു.

ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങില്‍ വെടിയൊച്ച കേട്ടത്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി. വെടിവെച്ചയാള്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.