ഷെല്ലി കിറ്റില്‍സണെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്
പുരസ്കാര ജേതാവായ പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റില്‍സണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.
Apr 1, 2026, 18:10 IST
പുരസ്കാര ജേതാവായ പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റില്‍സണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഇറാഖിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അങ്ങോട്ടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരക്കേറിയ റോഡില്‍ വെച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാർ തടഞ്ഞുനിർത്തുകയും അവരെ ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അല്‍ അറേബ്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.