ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ വിജയം ആഘോഷമാക്കി ഷെഹബാസ് ഷെരീഫ് ; അവധി പ്രഖ്യാപിക്കുമോയെന്ന് പരിഹാസം
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ വിജയം ആഘോഷമാക്കി ഷെഹബാസ് ഷെരീഫ് ; അവധി പ്രഖ്യാപിക്കുമോയെന്ന് പരിഹാസം
ഹോങ്കോങ് സിക്സസിലെ വിജയത്തിന് പ്രധാനമന്ത്രി ഇത്രയധികം പ്രാധാന്യം നല്കുന്നതെന്തിനെന്നായിരുന്നു ചിലരുടെ ചോദ്യം.
പാകിസ്താന് ടീമിന്റെ വിജയത്തെ അഭിനന്ദിച്ച് ഷെരീഫ് എക്സില്‍ പങ്കുവെച്ച കുറിപ്പാണ് ട്രോളുകള്‍ക്ക് കാരണമായത്.
ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചതിന് പിന്നാലെ പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. പാകിസ്താന് ടീമിന്റെ വിജയത്തെ അഭിനന്ദിച്ച് ഷെരീഫ് എക്സില്‍ പങ്കുവെച്ച കുറിപ്പാണ് ട്രോളുകള്‍ക്ക് കാരണമായത്.
ആറ് ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തു. 11 പന്തില്‍ 40 റണ്‍സെടുത്ത ശശാങ്ക് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 3.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
എട്ട് പന്തില്‍ 35 റണ്‍സെടുത്ത അബ്ബാസ് അഫ്രീദിയും 12 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത ഖ്വാജ നഫേയുമാണ് പാകിസ്താന്റെ വിജയശില്‍പ്പികള്‍. കൃണാല്‍ പാണ്ഡ്യയുടെ ഓവറില്‍ അബ്ബാസ് തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ നേടി.
വിജയത്തിന് പിന്നാലെ താരങ്ങളെ അഭിനന്ദിച്ച ഷെരീഫ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വിയെയും പ്രശംസിച്ചു. എന്നാല്‍ ഹോങ്കോങ് സിക്സസിലെ വിജയത്തിന് പ്രധാനമന്ത്രി ഇത്രയധികം പ്രാധാന്യം നല്കുന്നതെന്തിനെന്നായിരുന്നു ചിലരുടെ ചോദ്യം. വിജയം ആഘോഷിക്കാന്‍ അവധി പ്രഖ്യാപിക്കുമോ എന്നും ട്രോളുയരുന്നുണ്ട്.
അടുത്തിടെ ഏഷ്യാകപ്പിലും ഏഷ്യന്‍ ഗെയിംസിലും ട്വന്റി 20 ലോകകപ്പിലും ഏറ്റുമുട്ടിയപ്പോഴെല്ലാം പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ വലിയ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്നു.