'ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്ന നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു': മംദാനിക്കെതിരെ നെതന്യാഹു

ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്

 

ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നതിനും ന്യൂയോര്‍ക്കിലെ ജൂതന്മാരെനിക്കെതിരെ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.

ന്യൂയോര്‍ക്ക് മേയര്‍ സോഹ്രാന്‍ മംദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മംദാനിക്കെതിരെ നെതന്യാഹു ആഞ്ഞടിച്ചത്. യുഎന്‍ പ്രസംഗത്തില്‍ മംദാനിക്കെതിരെ സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നു നെതന്യാഹു വ്യക്തമാക്കി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്

ഞങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കിയ ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നതിനും ന്യൂയോര്‍ക്കിലെ ജൂതന്മാരെനിക്കെതിരെ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഞാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് വരികയാണ്. ഞങ്ങളുടെ ധീരരായ സൈനികരെക്കുറിച്ചുള്ള സത്യം ഞാന്‍ അവിടെ പറയും. നിങ്ങളെ കുറിച്ചുള്ള സത്യവും ഞാന്‍ പറയും - എന്നാണ് ഒരു ഹ്രസ്വ വീഡിയോ പ്രസ്താവനയില്‍ നെതന്യാഹു പ്രതികരിച്ചത്. ന്യൂയോര്‍ക്കിലെ ജൂതര്‍ക്കെതിരെ കലാപത്തിന് പ്രേരണ നല്‍കുന്നതിലും നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുന്ന നെതന്യാഹു, ഉച്ചയ്ക്ക് രണ്ട് മണിക്ക് യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ ഇസ്രായേലിലേക്ക് മടങ്ങും.