നാണംകെട്ട് പാകിസ്ഥാന്‍; ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരനെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത് വ്യാജനെ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ജീവനോടെ അവശേഷിച്ചിരുന്ന ലഷ്‌കര്‍ ഭീകരില്‍ ഒരാളായിരുന്നു ഹാഷിം മൂസ. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈന്യം ഇയാള വധിച്ചത്.

 

കഴിഞ്ഞദിവസമാണ് ഭീകരനും ലഷ്‌കര്‍ കമാന്‍ഡറുമായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചത്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍. ലഷ്‌കറെ തൊയിബ ഭീകരനായ ഹാഷിം മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി ഹാഷിം മൂസയെന്ന വ്യാജേന മറ്റൊരാളെ അവതരിപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് പാക് സൈന്യം അപഹാസ്യരായത്. പാക് സൈന്യം അവതരിപ്പിച്ചയാള്‍ ഹാഷിം മൂസയല്ലെന്നും ഇത് വ്യാജ അവകാശവാദമാണെന്നും വെളിപ്പെടുത്തി സ്വതന്ത്ര ഏജന്‍സികളും പ്രതിരോധരംഗത്തെ വിദഗ്ധരും രംഗത്തെത്തിയതോടെയാണ് പാകിസ്ഥാന്റെ ആള്‍മാറാട്ട നാടകം പൊളിഞ്ഞത്.

കഴിഞ്ഞദിവസമാണ് ഭീകരനും ലഷ്‌കര്‍ കമാന്‍ഡറുമായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യ പറയുന്നത് തെറ്റാണെന്നും ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്നും തെളിയിക്കാനാണ് പാക് സൈന്യം അപരനെ അവതരിപ്പിച്ചത്. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമാണ് ഹാഷിം മൂസയാണെന്ന് പറഞ്ഞ് ഇയാളുമായി രൂപസാദൃശ്യമുള്ള മറ്റൊരാളുമായി വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ 2000-ല്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ചേര്‍ന്നയാളാണെന്നും 2023-ല്‍ എസ്എസ്ജി ഹവില്‍ദാറായി വിരമിച്ചെന്നും താന്‍ ജീവനോടെയുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, പാക് സൈന്യം അവതരിപ്പിച്ചയാള്‍ ഹാഷിം മൂസയല്ലെന്നാണ് സ്വതന്ത്ര ഏജന്‍സികളും പ്രതിരോധ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളും കഴിഞ്ഞദിവസം പാക് സൈന്യം അവതരിപ്പിച്ച അപരന്റെ ചിത്രങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ താരതമ്യം ചെയ്തപ്പോഴാണ് രണ്ടും രണ്ടാളുകളാണെന്ന് വ്യക്തമായത്. പാക് സൈന്യം അവതരിപ്പിച്ചയാളുടെ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവയൊന്നും ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളുമായി ഒത്തുപോകുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ജീവനോടെ അവശേഷിച്ചിരുന്ന ലഷ്‌കര്‍ ഭീകരില്‍ ഒരാളായിരുന്നു ഹാഷിം മൂസ. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈന്യം ഇയാള വധിച്ചത്. കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരേയും സൈന്യത്തിന് നേരേയും ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാള്‍. പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ സുരക്ഷാസംഘത്തിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.