കണ്‍സള്‍ട്ടിങ് റൂമില്‍ വച്ച് രോഗിയുമായി ലൈംഗീക ബന്ധം ; ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ബന്ധപ്പെട്ടതായി രോഗി ട്രൈബ്യൂണലിനോട് വെളിപ്പെടുത്തി
2015 ല്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് രോഗി മാനസികാരോഗ്യ പരിപാലന പദ്ധതിക്കായി ഡോ മരിയ ബാസ്റ്റാസിനെ സമീപിച്ചത്.
രോഗിയുമായി പല തവണ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട സിഡ്നിയിലെ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗിയുമായിട്ടാണ് ഡോ മരിയ ബാസ്റ്റാസ് അനുചിതമായ ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തിയത്. ഇതു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍എസ് ഡബ്ല്യു സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കിയത്.
2015 ല്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് രോഗി മാനസികാരോഗ്യ പരിപാലന പദ്ധതിക്കായി ഡോ മരിയ ബാസ്റ്റാസിനെ സമീപിച്ചത്. പിന്നീട് ഡോക്ടര്‍ രോഗിയെ ഗ്രീക്ക് കഫേയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് പല തവണ കാറിലും ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലെ കിടക്കയില്‍ ഇരുവരും ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ബന്ധപ്പെട്ടതായി രോഗി ട്രൈബ്യൂണലിനോട് വെളിപ്പെടുത്തി
2018 ലെ തുടക്കം വരെ ഈ ബന്ധം തുടര്‍ന്നു. സിഡ്നിയിലെ ഇന്നര്‍വെസ്റ്റിലെ മാരിക്വില്ലെ മെട്രോ മെഡിക്കല്‍ സെന്ററിലാണ് ഡോ മരിയ ബാസ്റ്റാസ് ജോലി ചെയ്തിരുന്നത്. ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡോക്ടര്‍ രോഗിക്ക് സമ്മാനിച്ചിരുന്നു. 2018 ന്റെ തുടക്കത്തില്‍ ഡോക്ടര്‍ രോഗിയില്‍ നിന്ന് അകന്നു. അവസാനമായി ഡോക്ടറെ കണ്ടത് 2019 ല്‍ അവരുടെ ഓഫീസില്‍ വച്ചാണെന്നും രോഗി മൊഴി നല്‍കിയിട്ടുണ്ട്.
ബന്ധം തകര്‍ന്നതോടെ താന്‍ വിഷാദ രോഗബാധിതനാണെന്നും മദ്യപിക്കാനും പുകവലി തുടങ്ങിയെന്നും രോഗി ട്രൈബ്യൂണലിനോട് പറഞ്ഞു. ബന്ധം തകര്‍ന്നതോടെ വിഷാദ രോഗ ബാധിതനാണെന്നും മദ്യപിക്കാനും പുകവലിക്കാനും തുടങ്ങിയെന്ന രോഗി ട്രൈബ്യൂണലിനോട് പറഞ്ഞു. രോഗി എച്ച്സിസിസിയില്‍ പരാതി നല്‍കി.
രോഗിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതും സമ്മാനങ്ങള്‍ നല്‍കിയതും ഡോക്ടര്‍ ട്രൈബ്യൂണലില്‍ നിഷേധിച്ചു. എന്നിരുന്നാലും തന്റെ പെരുമാറ്റം ഈ നടപടികള്‍ക്ക് കാരണമായതില്‍ ഖേദിക്കുന്നുവെന്നും 2026 ജൂണില്‍ വിരമിക്കുമെന്ന് അവര്‍ ട്രൈബ്യൂണലിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡോക്ടര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും ഈ വ്യാഴാഴ്ച ട്രൈബ്യൂണല്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. മുമ്പ് രോഗിയുമായി അനുചിതമായ ബന്ധത്തിന് ശ്രമം നടത്തിയതായി ആരോപണം നേരിട്ട വ്യക്തിയാണ് ഡോ മാരിയ ബാസ്റ്റാസ്.