ട്രംപിന് തിരിച്ചടി; തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി, അപ്പീല്‍ പോയേക്കും
മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
May 29, 2025, 06:56 IST
തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്.