‘അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ കടുത്ത അഭിപ്രായഭിന്നത ’: ഇറാൻ

അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ പല വിഷയങ്ങളിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നുവെന്ന്  ഇറാൻ. വരും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമോ എന്ന് പറയാൻ പ്രയാസമാണെന്നും ഇറാൻ വ്യക്തമാക്കി.
 

അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ പല വിഷയങ്ങളിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നുവെന്ന്  ഇറാൻ. വരും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമോ എന്ന് പറയാൻ പ്രയാസമാണെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണ് സമാധാന ചർച്ചകൾ തുടരുന്നതിനുള്ള പ്രധാന തടസ്സമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള ഫോൺ സംഭാഷണത്തിലാണ് അരഗ്ചിയുടെ പ്രതികരണം.

പാകിസ്താൻ സൈനികമേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാൻ അധികൃതരുമായി ചർച്ച തുടരുകയാണ്.
പാകി്സ്താൻ പ്രതിനിധി സംഘത്തെ പിന്തുണയ്ക്കുന്നതിനായി ഖത്തറിന്റെ പ്രതിനിധി സംഘവും ഇറാനിലെത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഹോർമുസ് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ കരാറിലെത്താനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഇനി യുദ്ധമുണ്ടായാൽ ഗൾഫ് മേഖലയുടെ സ്ഥിരതയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ അമേരിക്കയുമായി രമ്യതയിലെത്താനുള്ള പല അവസരങ്ങളും ഇറാൻ കളഞ്ഞുകുളിച്ചു. ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇറാന്റെ ആണവായുധ പദ്ധതികൾ യുഎഇയുടെ പ്രഥമ ആശങ്കയാണെന്നും ഹോർമുസ് ഉടൻ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.