ഇറാനെതിരെ സൈനിക നീക്കം തുടരാന്‍  ട്രംപിനോട് സൗദി കിരീടാവകാശി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്

ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. 

 

സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവേ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവേ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. 


ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെടുണ്ടായ കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കാനുള്ള ചരിത്രപരമായ അവസരമാണ് യുഎസ് ഇസ്രയേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമേ ഈ ഭീഷണി നേരിടാനാകൂ എന്നും സൗദി നിലപാടെടുത്തു.എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം സൗദിക്ക് സാമ്പത്തിക സുരക്ഷ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.