പോളണ്ടിൽ യുക്തിവാദി നേതാവ് സനൽ ഇടമറുക് അറസ്റ്റിൽ

 

ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴ്സോ വിമാനത്താവളത്തിൽനിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ നിർദേശപ്രകാരം സനലിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മതനിന്ദ ആരോപിച്ച് സനലിനെതിരെ കത്തോലിക്ക സഭ കേസ് നൽകിയിരുന്നു. 2012 മുതൽ സനൽ ഫിൻലൻഡിലാണ് താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതാണ്.