അൻ്റാലിയ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത റഷ്യൻ വിമാനത്തിന് തീപിടിച്ചു

 

അങ്കാറ : 95 പേരുമായി യാത്ര ചെയ്ത റഷ്യൻ വിമാനത്തിന് തീപിടിച്ചു. തെക്കൻ തുർക്കിയിലെ അൻ്റാലിയ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത റഷ്യൻ വിമാനത്തിനാണ് തീപിടിച്ചതെന്ന് തുർക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

ആസിമുത്ത് എയർലൈൻസിന്റെ വിമാനം ഞായറാഴ്ച സോചിയിൽ നിന്നാണ് പറന്നുയർന്നത്. 89 യാത്രക്കാരും ആറ് ജോലിക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അൻ്റാലിയ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് എഞ്ചിനിൽ പെട്ടെന്ന് തീപിടിച്ചത്. മിനിറ്റുകൾക്കകം തീ വിമാനത്തിലുടനീളം പടർന്നു.