റഷ്യൻ സൈനിക വിമാനം തകർന്ന് വീണു; വിമാനത്തിലുണ്ടായിരുന്ന മുഴുവൻപേരും മരിച്ചു
എഎൻ-26 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നു, അപകടത്തിൽ എല്ലാവരും മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Apr 1, 2026, 11:55 IST
മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേർ മരിച്ചു. എഎൻ-26 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നു, അപകടത്തിൽ എല്ലാവരും മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിശദീകരണം.