യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം:  12 തൊഴിലാളികൾ കൊല്ലപ്പെട്ടു

 

 യുക്രെയ്നിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം.

ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഊർജ്ജ മേഖലയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു.