ട്രയിനു നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ബോറിസ് ജോണ്‍സണ്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ട്രയിനു നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ബോറിസ് ജോണ്‍സണ്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ജോണ്‍സണും മറ്റ് യൂറോപ്യന്‍ പ്രമുഖരും സഞ്ചരിച്ച നയതന്ത്ര ട്രെയിന്‍ കടന്നുപോയതിന് തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു ട്രെയിനിന് നേരെ ആക്രമണം നടക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ നയതന്ത്ര ട്രെയിന്‍ നേരത്തെ പുറപ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കാന്‍ കാരണമായതെന്നാണ് യുക്രെയ്ന്‍ റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യുക്രെയ്‌നില്‍ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ, പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള യഹോദിന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ജോണ്‍സണും മറ്റ് യൂറോപ്യന്‍ പ്രമുഖരും സഞ്ചരിച്ച നയതന്ത്ര ട്രെയിന്‍ കടന്നുപോയതിന് തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു ട്രെയിനിന് നേരെ ആക്രമണം നടക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ നയതന്ത്ര ട്രെയിന്‍ നേരത്തെ പുറപ്പെട്ടതാണ് വലിയ അപകടം ഒഴിവാക്കാന്‍ കാരണമായതെന്നാണ് യുക്രെയ്ന്‍ റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍ഡ്റ്റ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളും ട്രെയിനിലുണ്ടായിരുന്നു.
മുന്‍ സിഐഎ ഡയറക്ടര്‍ ഡേവിഡ് പെട്രേയസും മറ്റൊരു ട്രെയിനില്‍ സമീപത്തുണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവത്തെ ജോണ്‍സണ്‍ ''അര്‍ഥശൂന്യമായ ആക്രമണം'' എന്ന് വിമര്‍ശിച്ചു. ബുദ്ധിഹീനമായ ആക്രമണം. ഇതുവരെ യുക്രെയിന്‍ റെയില്‍വേയിലെ 1700 ജീവനക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടതെന്നും യുക്രെയിനിലെ ട്രെയ്‌ന് നേരെ ആക്രമണം നടത്താന്‍ പുടിനെ പ്രേരിപ്പിക്കുന്നത് എന്തെന്ന് മനസിലാകുന്നില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.