യുക്രെയ്നിൽ റഷ‍്യൻ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു
കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ‍്യൻ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു.
Jan 10, 2026, 19:39 IST
കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ‍്യൻ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു.
ആക്രമണത്തിൽ തലസ്ഥാനത്തിൻറെ ചില ഭാഗങ്ങളിൽ വൈദ്യുതിയും വെള്ളവും തടസ്സപ്പെട്ടു.കിയവിലെ വിവിധ ജില്ലകൾ ആക്രമണത്തിൽ തകർന്നതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ ഡിനിപ്രൊ ജില്ലയിൽ ബഹുനില കെട്ടിടം തകർന്ന് തീപിടിത്തമുണ്ടായി.
പടിഞ്ഞാറൻ നഗരമായ ലിവിവിൽ നടന്ന ബാരിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനത്ത് തുടരുന്ന അതിശൈത്യം റഷ‍്യ മുതലെടുത്ത് ആക്രമണം നടത്തുകയാണെന്ന് യുക്രെയ്നിയൻ പ്രസിഡൻറ് വ്ലാദിമർ സെലൻസ്കി ആരോപിച്ചു.