യുക്രെയ്നിലെ ഗ്രാമങ്ങൾ റഷ്യസൈന്യം പിടിച്ചെടുത്തതായി റിപോർട്ട്

 

മോസ്‌കോ: യുക്രെയ്നിന്റെ വടക്കൻ ഖാർകിവ് മേഖലയിലെ കുചെറിവ്ക ഗ്രാമങ്ങളുടെയും കിഴക്കൻ ഡൊണെറ്റ്സ്‌ക് മേഖലയിലെ റിവ്നെ ഗ്രാമങ്ങളുടെയും നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

യുക്രേനിയൻ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, ഇന്ധന, ഊർജ്ജ സൗകര്യങ്ങൾ, സൈനിക വ്യോമതാവളങ്ങൾ, ദീർഘദൂര ഡ്രോൺ സമുച്ചയങ്ങൾ എന്നിവയിൽ റഷ്യ ആക്രമണം നടത്തിയതായും റിപോർട്ടുകളുണ്ട്.