റഷ്യയും യുക്രെയ്‌നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കും: ഡൊണാള്‍ഡ് ട്രംപ്

പുടിനുമായി രണ്ട് മണിക്കൂര്‍ നീണ്ട സംഭാഷണം വളരെ നന്നായി അവസാനിപ്പിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റഷ്യയും യുക്രെയ്‌നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുടിനുമായി രണ്ട് മണിക്കൂര്‍ നീണ്ട സംഭാഷണം വളരെ നന്നായി അവസാനിപ്പിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വത്തിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ചതിനുശേഷം അമേരിക്കയുമായി വലിയ തോതിലുളള വ്യാപാര ബന്ധം ഉണ്ടാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും യുക്രെയ്‌നും അമേരിക്കയുമായുളള വ്യാപാര ബന്ധത്തിലൂടെ നേട്ടമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ യുക്രെയ്‌നുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.