യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി റഷ്യ
നഗരത്തിലെ രണ്ട് ജില്ലകളിലെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ കീവിന്റെ പല ഭാഗങ്ങളിലും വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈല്‍ ആക്രമണത്തിന് തൊട്ടുമുന്‍പായി നഗരത്തില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി റഷ്യ. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തുര്‍ക്കിയില്‍ നിര്‍ണായകമായ നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ വ്യോമസേന അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ കീവിന്റെ പല ഭാഗങ്ങളിലും വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. മിസൈല്‍ ആക്രമണത്തിന് തൊട്ടുമുന്‍പായി നഗരത്തില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു.
നഗരത്തിലെ രണ്ട് ജില്ലകളിലെങ്കിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തവും നാശനഷ്ടങ്ങളുമുണ്ടായതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. റഷ്യ പുതിയൊരു വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞിരുന്നു.