അനധികൃതമായി പ്രവേശിച്ച വിദേശികളെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്
മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. 25 ഏഷ്യൻ പൗരന്മാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.
Mar 12, 2025, 18:30 IST
മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. 25 ഏഷ്യൻ പൗരന്മാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.
അതേസമയം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.