ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ; ഏഴു പേര്‍ കൊല്ലപ്പെട്ടു

ഒക്ടോബറില്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
 
വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരുമെന്ന ലെബനന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.
 

ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാലു വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ ഒക്ടോബറില്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ഇസ്രയേലുമായി അടുത്ത ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരുമെന്ന ലെബനന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.