റിയാദിൻ വൻ മയക്കുമരുന്ന് വേട്ട
Jul 28, 2025, 18:34 IST
റിയാദ് : റിയാദിൻ വൻ ലഹരിവേട്ട. യാത്രക്കാരുടെ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 69,000 നിരോധിത കാപ്റ്റഗൺ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. കൂടാതെ രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
അതേസമയം വ്യത്യസ്ത വിമാനങ്ങളിലാണ് ഇവർ എത്തിയിരുന്നത്. ഒരാളുടെ കൈവശം 34,588 ഗുളികകളാണുണ്ടായിരുന്നത്. രണ്ടാമത്തെയാളുടെ കൈയ്യിൽ 34,457 ഗുളികകളും. രണ്ട് സംഭവത്തിലും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു ഗുളികകൾ. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും റോഡുകളിലെ ചെക്കുപോസ്റ്റുകളിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കാണ് അതോറിറ്റി ഊന്നൽ നൽകുന്നത്.