ഇന്തോനേഷ്യയിലെ വൃദ്ധസദനത്തിലുണ്ടായ തീപിടിത്തത്തിൽ 16 അന്തേവാസികൾക്ക് ദാരുണാന്ത്യം
Dec 30, 2025, 20:02 IST
മനാഡോ: ഇന്തോനേഷ്യയിലെ വൃദ്ധസദനത്തിലുണ്ടായ തീപിടിത്തത്തിൽ 16 അന്തേവാസികൾ മരിച്ചു. ഞായറാഴ്ച വൈകീട്ട് വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോയിലാണ് സംഭവം.
പൊള്ളലേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.