ഇറാനെ ആക്രമിക്കാന്‍ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇനി ആക്രമിച്ചാല്‍ തിരിച്ചടിയായി അമേരിക്കയില്‍ തീമഴ പെയ്യിക്കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കി.

 

പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവ ആക്രമിക്കാന്‍ ഒരുക്കമെന്നാണ് വിവരം. 

ഇറാനെ ആക്രമിക്കാന്‍ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന. പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവ ആക്രമിക്കാന്‍ ഒരുക്കമെന്നാണ് വിവരം. 

ഇറാനിലേക്കുള്ള കരമാര്‍ഗ്ഗമുള്ള വിതരണ പാതകള്‍ തടയുന്നതിനായി ഏര്‍പ്പെടുത്തിയ 'അയണ്‍ ഗേറ്റ്' എന്ന പുതിയ ഉപരോധം നിലവില്‍ വന്നതായും ട്രംപ് വ്യക്തമാക്കി. 

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഇനി ആക്രമിച്ചാല്‍ തിരിച്ചടിയായി അമേരിക്കയില്‍ തീമഴ പെയ്യിക്കുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കി. അമേരിക്ക ഉപാധികള്‍ പാലിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കി.