പ്രവാസികള്‍ക്ക് ആശ്വാസം; ദുബൈയില്‍ സ്വര്‍ണവിലയിൽ വൻ ഇടിവ്
ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.
Jun 9, 2026, 12:26 IST
ദുബൈ: ദുബൈയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 519.75 ദിര്‍ഹമായാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 483 ദിര്‍ഹത്തില്‍ നിന്നും 481.25 ദിര്‍ഹമായും കുറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ 24കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 48.5 ദിര്‍ഹമായും ജൂണില്‍ ഇതുവരെ ഗ്രാമിന് 27.75 ദിര്‍ഹമായും കുറഞ്ഞു. ആഗോളതലത്തില്‍, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.45 ശതമാനം ഇടിഞ്ഞ് 4,310 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.