അയര്‍ലന്‍ഡില്‍ ഭക്ഷണത്തിനായി ക്യൂ ; ഭൂരിഭാഗവും ഇന്ത്യക്കാര്‍ ?  സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

 

രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാരുടെ പങ്ക് മികച്ചതാണെന്നും ഇത്തരം സൈബറാക്രമണങ്ങളേയും വംശീയ അധിക്ഷേപങ്ങളേയും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും ഐറിഷ് അധികൃതര്‍ വ്യക്തമാക്കി

 

സേവനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്നും വിമര്‍ശനമുയരുകയാണ്.

അയര്‍ലന്‍ഡിലെ ഗാല്‍വേ സര്‍വകലാശാലയിലെ ഫുഡ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വംശീയ അധിക്ഷേപം ഉയരുന്നു.ഐറിഷ് ടൈംസ് ആണ് ഈ ചിത്രം പുറത്തുവിട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരില്‍ 90 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്നും സേവനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്നും വിമര്‍ശനമുയരുകയാണ്.


എന്നാല്‍ രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യക്കാരുടെ പങ്ക് മികച്ചതാണെന്നും ഇത്തരം സൈബറാക്രമണങ്ങളേയും വംശീയ അധിക്ഷേപങ്ങളേയും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും ഐറിഷ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി സുരക്ഷാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് 5.36 കോടി രൂപയുടെ ഭക്ഷണമാണ് ഈ ഫുഡ് ബാങ്ക് വഴി കഴിഞ്ഞ വര്‍ഷം വിറ്റുപോയിരിക്കുന്നത്. എങ്കിലും നിലവിലെ അവസ്ഥയില്‍ നൂറോളം വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ട സാഹചര്യവും ഫുഡ് ബാങ്കിലുണ്ടെന്നാണ് വിവരം.
അതേസമയം അയര്‍ലന്‍ഡിലെ വര്‍ധിച്ചുവരുന്ന ജീവിത ചെലവും വാടകയുമാണ് വിദ്യാര്‍ത്ഥികളെ ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെ പല മേഖലയിലായി ഏകദേശം ഒന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അര്‍ലന്‍ഡ് സര്‍ക്കാര്‍ അടക്കം ഈ വംശീയ അധിക്ഷേപങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 
ഇന്ത്യക്കാരുടെ സ്വഭാവമാണിതെന്ന് ചിലര്‍ കമന്റില്‍ വിമര്‍ശിക്കുന്നു.