ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് നീട്ടി

ദോഹ : ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഇന്ന് മുതൽ മുതൽ നവംബര്‍ 30 വരെ 50 ശതമാനം ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
 
കഴിഞ്ഞ ജൂൺ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന പിഴ ഇളവ് ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നുമാസം കൂടി പിഴ ഇളവ് ദീർഘിപ്പിച്ചു കൊണ്ട് മന്ത്രാലയം ഉത്തരവ് ഇറക്കിയത്.മൂന്ന് വര്‍ഷത്തിനിടെ ലഭിച്ച പിഴകള്‍ ഇളവോടെ അടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും.

സ്വദേശികൾ, പ്രവാസികള്‍, ഖത്തറില്‍ സന്ദര്‍ശനത്തിന് എത്തിയവര്‍ തുടങ്ങി എല്ലാ വിഭാഗം വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. അതേസമയം ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പിഴയുള്ളവർക്ക് രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനുള്ള നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ മേയിൽ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സെപ്റ്റംബർ ഒന്നു മുതൽ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. 50% ഇളവോടുകൂടി ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യം മൂന്നുമാസം കൂടി ദീർഘിപ്പിച്ചെങ്കിലും ട്രാഫിക് പിഴയുള്ളവർക്കുള്ള യാത്രാ നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്.