റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സിയേക്കാള്‍ ആവേശം പുടിന് ; ട്രംപ്


കരാറിലെത്താന്‍ പുടിനാണ് സെലന്‍സ്‌കിയേക്കാള്‍ കൂടുതല്‍ താല്‍പര്യമുള്ളതെന്നാണ് ഞാന്‍ കരുതുന്നത് ,ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന കാര്യം തനിക്ക് ഉറപ്പില്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ പുടിനും സെലന്‍സ്‌കിയും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്നും ട്രംപ് പറഞ്ഞു.

റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താന്‍ സെലന്‍സ്‌കിയേക്കാള്‍ താല്‍പര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച ഊര്‍ജമേഖലയിലെ വെടിനിര്‍ത്തല്‍ ധാരണ റഷ്യ ലംഘിക്കുന്നുവെന്ന യുക്രെയ്‌ന്റെ ആരോപണത്തിനിടെയാണ് നയതന്ത്ര നീക്കങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കികൊണ്ടുള്ള ട്രംപിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നില്ലെന്നാണ് സെലന്‍സ്‌കി പറയുന്നത്.


സമാധാന കരാറിനായി പുടിന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സെലന്‍സ്‌കിക്കും അതേ താല്‍പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് റഷ്യ വെടിനിര്‍ത്തല്‍ പാലിക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത്.


കരാറിലെത്താന്‍ പുടിനാണ് സെലന്‍സ്‌കിയേക്കാള്‍ കൂടുതല്‍ താല്‍പര്യമുള്ളതെന്നാണ് ഞാന്‍ കരുതുന്നത് ,ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന കാര്യം തനിക്ക് ഉറപ്പില്ലെന്നും യുദ്ധം അവസാനിപ്പിക്കാന്‍ പുടിനും സെലന്‍സ്‌കിയും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇരുപക്ഷവും വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.