'പ്രധാനമന്ത്രി, തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് നിങ്ങള്‍ എപ്പോള്‍ അവസാനിപ്പിക്കും? ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഷെഹബാസ് ഷെരീഫ് യുഎന്‍ ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടികളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്.

 

ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുപോവുകയായിരുന്നു.

ഭീകരവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. 81-ാമത് യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി യുഎന്‍ ആസ്ഥാനത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പാക് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുപോവുകയായിരുന്നു.


ഷെഹബാസ് ഷെരീഫ് യുഎന്‍ ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടികളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്. 'പ്രധാനമന്ത്രി, തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് നിങ്ങള്‍ എപ്പോള്‍ അവസാനിപ്പിക്കും?' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ആദ്യചോദ്യം. എന്നാല്‍, ഷെഹബാസ് ഷെരീഫ് ഇതിന് മറുപടി നല്‍കിയില്ല. പിന്നീട് യുഎന്‍ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെയും പാക് പ്രധാനമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചു. ലഷ്‌കറെ തൊയിബ നേതാവ് ഹാഫിസ് സയീദിനെ എപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യും എന്നായിരുന്നു ചോദ്യം. എന്നാല്‍, ഈ ചോദ്യത്തിനും മറുപടി പറയാന്‍ പാക് പ്രധാനമന്ത്രി തയ്യാറായില്ല.