പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ നീണ്ട കാലത്തിന് ശേഷം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു

ഫ്രാന്‍സിലെ എവിയാനില്‍ ഈ മാസം 16, 17 തീയതികളിലായി നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാകും ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.

 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം അതിഥിയായാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. 16 മാസത്തെ ഇടവേളക്ക് ശേഷമാണ് മോദിയും ട്രംപും തമ്മില്‍ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങുന്നത്. ഫ്രാന്‍സിലെ എവിയാനില്‍ ഈ മാസം 16, 17 തീയതികളിലായി നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാകും ഇരുവരും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഇക്കാര്യം വൈറ്റ് ഹൗസ് തന്നെ സ്ഥിരീകരിച്ചു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം അതിഥിയായാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരിയില്‍ മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം നീണ്ട 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യക്കും അമേരിക്കയ്ക്കും പുറമെ ഫ്രാന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും ട്രംപ് ചര്‍ച്ചകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്.