മൈന്‍ സാന്നിധ്യം ; ഹോര്‍മൂസിലെ ഒമാന്‍ തീരത്തോട് ചേര്‍ന്ന ഭാഗത്ത് ജാഗ്രതാ നിര്‍ദേശം
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒമാന്‍ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍ മേഖലയില്‍ മൈനുകള്‍ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കടലില്‍ മൈന്‍ സാന്നിധ്യം സംശയിക്കുന്നതിനെ തുടര്‍ന്ന് ഹോര്‍മൂസിലെ ഒമാന്‍ തീരത്തോട് ചേര്‍ന്ന ഭാഗത്ത് ജാഗ്രതാ നിര്‍ദേശം. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും കടുത്ത ജാഗ്രത പുലര്‍ത്താന്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.എസ് - ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി നിലവില്‍ ഉയര്‍ന്ന നിലയിലാണ്. ഇറാന്‍ മേഖലയില്‍ മൈനുകള്‍ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒമാന്‍ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഹോര്‍മൂസിന് മേലുള്ള നിയന്ത്രണം നിയമമായി പാസാക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് നടപടി തുടങ്ങി. ഇറാന്‍ ഒമാന്‍ നിലപാടുകള്‍ക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്തുവരണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.