പ്രധാനമന്ത്രി മോദി ജൂലൈ 23ന് യുകെ സന്ദര്‍ശിക്കും
പ്രധാനമന്ത്രി മോദിയുടെ യുകെയിലേക്കുള്ള നാലാമത്തെ സന്ദര്‍ശനമാണിത്.
യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി പ്രാദേശീക ആഗോള തലത്തിലെ വിഷയങ്ങള്‍ ചര്‍ച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 23ന് യുകെ സന്ദര്‍ശിക്കും. രണ്ടുദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യ യുകെ ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തും. യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി പ്രാദേശീക ആഗോള തലത്തിലെ വിഷയങ്ങള്‍ ചര്‍ച്ച നടത്തും.
ചാള്‍സ് രാജാവിനേയും മോദി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
സാങ്കേതിക വിദ്യ, പ്രതിരോധം, വ്യാപാരം, സമ്പദ് വ്യവസ്ഥ, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലെ പങ്കാളിത്തം അവലോകനം ചെയ്യും. പ്രധാനമന്ത്രി മോദിയുടെ യുകെയിലേക്കുള്ള നാലാമത്തെ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി ഈ മാസം 25ന് മാലിദ്വീപും സന്ദര്‍ശിക്കും.മാലിദ്വീപിന്റെ സ്വാതന്ത്രത്തിന്റെ 60ാം വാര്‍ഷിക ആഘോഷത്തില്‍ പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയായിരിക്കും.മാലിദ്വീപിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. ഇടയ്ക്ക് മാലിദ്വീപുമായി അകലമുണ്ടാകുകയും വിനോദ സഞ്ചാരമേഖലയില്‍ ഇടിവുണ്ടാകുകയും ചെയ്തതിന് പിന്നാലെ ബന്ധം മെച്ചപ്പെടുത്താന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുകയാണ് മാലിദ്വീപ് പ്രസിഡന്റ്.