പ്ലീസ് ഡാഡി, എന്നെ കൊല്ലരുതേ, എമര്‍ജന്‍സി കോളില്‍ കുട്ടിയുടെ നിലവിളി ; പാഞ്ഞെത്തിയ പൊലീസ് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍
ഈ മാസം 19നാണ് 911 ല്‍ വന്ന എമര്‍ജന്‍സി കോളില്‍ കുട്ടിയുടെ നിലവിളി കേട്ടത്.
കുട്ടികളുടെ പിതാവായ ഐസക് മക്കളെയും പങ്കാളിയേയും കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്ലീസ് ഡാഡി, വെടിവയ്ക്കരുതേ, എന്നെ കൊല്ലരുതേ.. ഒരു കുട്ടിയുടെ നിലവിളിയുമായി എത്തിയ അടിയന്തര സന്ദേശത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ളോറിഡയിലെ പ്ലാന്റ് സിറ്റിയിലെ വീട്ടില്‍ ദമ്പതികളായ റാക്വല്‍ ലൂച്ചെഫെല്‍ഡ് (34) ഐസക് ലൂച്ചെഫെല്‍ഡ് (34) ഇവരുടെ മക്കളായ എനോക്ക് (5) ഹന്ന(3) ,ഒരു വയസുകാരന്‍ ജോബ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കുട്ടികളുടെ പിതാവായ ഐസക് മക്കളെയും പങ്കാളിയേയും കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം 19നാണ് 911 ല്‍ വന്ന എമര്‍ജന്‍സി കോളില്‍ കുട്ടിയുടെ നിലവിളി കേട്ടത്. പല തവണ ഡാഡി, ഡാഡി പ്ലീസ് എന്നെ വെടിവയ്ക്കരുതേ, എന്നെ കൊല്ലരുതേ എന്ന് കുട്ടി നിലവിളിച്ചിരുന്നു. പിന്നാലെ ഒരാള്‍ സോറി ബഡ്ഡി എന്നു പറയുന്നതും വെടിയൊച്ച കേട്ടതായും ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ പറഞ്ഞു.
കുടുംബം ഒരു വര്‍ഷമായി ഈ വീട്ടിലാണ് താമസമെന്നും എന്താണ് പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.