ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത് വിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക് ; ഇന്ത്യയുടെ സ്ഥാനം ഇതാണ്...

 

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത് വിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്.

ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഏജന്‍സിയാണ് അയാട്ട. 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി തിരഞ്ഞെടുക്കപ്പെട്ടു.

പട്ടിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 82-ാമതാണ്. 58 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നല്‍കുന്ന ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് രണ്ടാമത്. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയാണ് റാങ്കിങ്ങില്‍ മൂന്നാമത്.
191 രാജ്യങ്ങളിലേക്കാണ് ഈ പാസപോട്ടുകൾ ഉപയോഗിച്ച് യാത്രചെയ്യാൻ കഴിയുക.

ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ് ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് നാലാമത്. ഓസ്ട്രേലിയയും പോര്‍ച്ചുഗലും അഞ്ചാം സ്ഥാനത്തും. 186 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി അമേരിക്ക എട്ടാം സ്ഥാനത്താണ്. പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 33 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് പാക്കിസ്ഥാന്‍ 100-ാം സ്ഥാനത്താണ്. 26 രാജ്യങ്ങളിലേക്ക് വിസരഹിതമായി എത്തിച്ചേരാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനം.