സൗദിക്ക് പാകിസ്ഥാന്റെ പ്രതിരോധ കവചം; 13,000 സൈനികരും 18 യുദ്ധവിമാനങ്ങളും സൗദിയിലെത്തി

സൗദിയിലെ കിംഗ് അബ്ദുല്‍അസീസ് വ്യോമതാവളത്തിലാണ് പാക് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

 

പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തിലുണ്ട്. 

കഴിഞ്ഞ വര്‍ഷം ഒപ്പിട്ട പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സൈന്യം സൗദി അറേബ്യയിലെത്തി. 13,000 സൈനികരും 10 മുതല്‍ 18 വരെ വിമാനങ്ങളുമടങ്ങുന്ന സംഘമാണ് എത്തിയതെന്ന് സൗദി സര്‍ക്കാര്‍ ശനിയാഴ്ച സ്ഥിരീകരിച്ചു. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തിലുണ്ട്. 


സൗദിയിലെ കിംഗ് അബ്ദുല്‍അസീസ് വ്യോമതാവളത്തിലാണ് പാക് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്ന് സൗദി സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഗള്‍ഫ് മേഖലയിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയപ്പോള്‍, പാകിസ്ഥാന്‍ സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.