അമേരിക്കയോട് 10 ബില്യണ്‍ ഡോളര്‍ സഹായം തേടി പാകിസ്താന്‍

ഈ ധനസഹായം ലഭിക്കുകയാണെങ്കില്‍ പാകിസ്താന്റെ വിദേശനാണ്യ ശേഖരം ഉയര്‍ത്താനും പാകിസ്താനി രൂപ നേരിടുന്ന കടുത്ത സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

 

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെ സമീപിച്ച് അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള 'ബൈലാറ്ററല്‍ എക്‌സ്‌ചേഞ്ച് സ്റ്റെബിലൈസേഷന്‍ സപ്പോര്‍ട്ട് ഫെസിലിറ്റി' പാകിസ്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന്‍ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ കറന്‍സി സപ്പോര്‍ട്ട് ഫെസിലിറ്റി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.


ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതിലൂടെ അന്താരാഷ്ട്രതലത്തില്‍ കൈവരിച്ച നയതന്ത്ര പ്രാധാന്യം മുതലെടുത്ത് അമേരിക്കയില്‍ നിന്നും മറ്റ് അന്താരാഷ്ട്ര പങ്കാളികളില്‍ നിന്നും സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ഇസ്ലാമാബാദ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെ സമീപിച്ച് അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള 'ബൈലാറ്ററല്‍ എക്‌സ്‌ചേഞ്ച് സ്റ്റെബിലൈസേഷന്‍ സപ്പോര്‍ട്ട് ഫെസിലിറ്റി' പാകിസ്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഈ ധനസഹായം ലഭിക്കുകയാണെങ്കില്‍ പാകിസ്താന്റെ വിദേശനാണ്യ ശേഖരം ഉയര്‍ത്താനും പാകിസ്താനി രൂപ നേരിടുന്ന കടുത്ത സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള 7 ബില്യണ്‍ ഡോളറിന്റെ വായ്പയുമായി ബന്ധപ്പെട്ട് നികുതി വര്‍ദ്ധനവും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നതിനിടെയാണ് യുഎസിന്റെ സഹായം തേടുന്നത്.