കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്റെ പ്രധാന കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായി പാകിസ്ഥാന്‍ ; 133 പേര്‍ കൊല്ലപ്പെട്ടു ?
സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
Updated: Feb 27, 2026, 07:24 IST
ആക്രമണത്തില്‍ 133 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതായി പാകിസ്ഥാന്‍ അറിയിച്ചു. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ബോംബാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്റെ വാദം. അതിര്‍ത്തിപ്രദേശങ്ങളില്‍ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് തിരിച്ചടിയായാണ് നടപടി സ്വീകരിച്ചതെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ 133 താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഭരണകൂടമായ താലിബാന്‍ പാക് വാദങ്ങള്‍ നിഷേധിച്ചു. പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം തങ്ങള്‍ വീഴ്ത്തിയതായി താലിബാന്‍ വക്താവ് പ്രതികരിച്ചു. കൂടാതെ അതിര്‍ത്തിപ്രദേശങ്ങളിലെ നിരവധി പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും അവര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.