ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ  

 

 ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 24 വരെ നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പി.എ.എ) പുറപ്പെടുവിച്ച പുതിയ നോട്ടീസ് ടു എയർമെൻ പ്രകാരമാണ് ഈ തീരുമാനം. 

നിലവിലുള്ള വിലക്കിന്റെ കാലാവധി സെപ്റ്റംബർ 24-ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.