സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രംഗത്ത്

പാക് - ചൈന വിദേശകാര്യ മന്ത്രിമാര്‍ സംസാരിച്ചു

 

അഞ്ചിന പദ്ധതി ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. 

യുഎസ്-ഇറാന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രംഗത്ത്. പാക് - ചൈന അഞ്ചിന സമാധാന നീക്കം ചര്‍ച്ച ചെയ്തു. പാക് - ചൈന വിദേശകാര്യ മന്ത്രിമാര്‍ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. 

പാകിസ്ഥാനില്‍ നടന്ന യുഎസ്-ഇറാന്‍ 21 മണിക്കൂര്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാത്തായതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോര്‍മുസ് പൂര്‍ണമായി തുറന്നില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും തിങ്കളാഴ്ച ഉപരോധം പ്രാബല്യത്തില്‍ വന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമാധാന നീക്കവുമായി ചൈനയും പാകിസ്ഥാനും രംഗത്തെത്തുന്നത്.