പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍ ; തിരിച്ചടിക്കുമെന്നും ഭീഷണി

നൂര്‍ ഖാന്‍, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് ആരോപിക്കുന്നത്.

 

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്നലെയും പാകിസ്ഥാന്‍ ജനവാസ മേഖലകളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച് പാകിസ്ഥാന്‍. നൂര്‍ ഖാന്‍, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് ആരോപിക്കുന്നത്. ഇതിന് തിരിച്ചടിക്കുമെന്നും പാകിസ്ഥാന്‍ പറയുന്നു. 

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്നലെയും പാകിസ്ഥാന്‍ ജനവാസ മേഖലകളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഇതിന് മുന്‍പ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുള്ളത്. 

അതേസമയം, ഇന്നലെ രാത്രി വീണ്ടും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തുകളഞ്ഞു.