ഓറിയോണ്‍ പേടകം മടക്കയാത്ര ആരംഭിച്ചു

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.55 ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തെത്തി.

 

ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ് പ്രധാന വെല്ലുവിളി.

നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.55 ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തെത്തി.
നിലവില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന് കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യന്‍ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലര്‍ച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവ് ക്രമീകരിച്ചിരിക്കുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനമാണ് പ്രധാന വെല്ലുവിളി.